ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് ചെറുപയർ പൊടി. മുഖത്ത് ദിവസവും അല്പം ചെറുപയർ പൊടി പുരട്ടുന്നത് കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, വരണ്ട ചർമ്മം എന്നിവ ഒഴിവാക്കാൻ സഹായിക്കും. ചെറുപയർ പൊടിയും രണ്ട് ടീസ്പൂൺ റോസ് വാട്ടറും ചേർത്ത് മുഖത്ത് 15 മിനിറ്റ് പുരട്ടുക. തുടർന്ന് തണുത്ത അല്ലെങ്കിൽ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. മുഖത്തെ ചുളിവുകളും മുഖക്കുരുവും നീക്കം ചെയ്യാൻ ഇത് പ്രയോഗിക്കുന്നത് വളരെ നല്ലതാണ്.
വരണ്ട ചർമ്മത്തിന് സോപ്പിന് പകരം ചെറുപയർപ്പൊടി ഉപയോഗിക്കുന്നതാണ് നല്ലത്. ചെറുപയർപ്പൊടിയിൽ ധാരാളം ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിന്റെ ഉള്ളിലേക്ക് കയറുകയും ചർമ്മകോശങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ചര്‍മ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നത് കൊണ്ടു തന്നെ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും തടയാനും ഇത് സഹായിക്കുന്നു.
തൈരും ചെറുപയര്‍ പൊടിയും ചേർത്ത് മുഖത്ത് പുരട്ടുന്നത് പല സൗന്ദര്യ പ്രശ്‌നങ്ങൾക്കും പരിഹാരമാണ്. സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളിൽ ഒന്നാണ് തൈരിലെ ലാക്റ്റിക് ആസിഡ്. ഇത് ചർമ്മത്തിന് നിറം നൽകും. ചെറുപയര്‍ പൊടിയും തൈരും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ബ്ലാക്ക്‌ഹെഡ്‌സ് ഒഴിവാക്കാൻ, നിങ്ങൾക്ക് ചെറുപയര്‍ പൊടിയും തേനും പുരട്ടാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









