കോഴിക്കോട്: കാന്തപുരം ഉസ്താദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. അബ്ദുൾ ഹക്കീം അസ്ഹരി. ഓരോ ദിവസത്തെയും വിവരങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. ഉസ്താദുമായി സംസാരിക്കാറുണ്ടായിരുന്നെന്നും രക്തസമ്മർദ്ദം മൂലം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതായും ഹക്കീം അസ്ഹരി പറഞ്ഞു.
സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഉസ്താദിന് വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടർമാരുമായി ടെലി കോൺഫറൻസ് വഴിയും ബന്ധപ്പെടുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ആശുപത്രി വിടുമെന്നാണ് കരുതുന്നത്. ലോകമെമ്പാടും നിന്ന് ഉസ്താദിന് പ്രാർത്ഥനകൾ ലഭിക്കുന്നു എന്നതാണ് ഏറ്റവും ആശ്വാസകരമെന്ന് ഹക്കീം അസ്ഹരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







