Thursday, July 30, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kozhikode

കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമായി

by PressLive TV
May 2, 2023, 6:37 PM
in Kozhikode
15 0
0

കണ്ണൂർ : സംസ്ഥാന സമ്മേളനങ്ങൾക്ക് മുന്നോടിയായി കേരള പ്രവാസി അസോസിയേഷന്റെ ജില്ലാ സമ്മേളനങ്ങൾ ആരംഭിച്ചു. സ്വതന്ത്ര രാഷ്ട്രീയ പാർട്ടി കെപിഎയുടെ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ കെപിഎ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ നാടായിട്ടുപോലും കണ്ണൂരിന്റെ ആവശ്യങ്ങൾ ഇതുവരെ ഇവർ ആരും പരിഗണിച്ചിട്ടില്ലെന്ന് രാജേന്ദ്രൻ വെള്ളപ്പാലത്ത് ആരോപിച്ചു. കേരളത്തിലെ ഏറ്റവും കൂടുതൽ ടൂറിസം സാധ്യതയുള്ള ജില്ല കൂടിയാണ് കണ്ണൂർ. നാല് കിലോമീറ്റർ മണലിൽ പരന്നുകിടക്കുന്ന കേരളത്തിലെ ഏക ഡ്രൈവ്-ഇൻ ബീച്ചായ കണ്ണൂരിലെ മുഴപ്പിലങ്ങാട് ലോകത്തിലെ ഏറ്റവും മികച്ച ആറ് ഡ്രൈവ്-ഇൻ ബീച്ചുകളിൽ ഒന്നായി ബിബിസി 2016 ഇൽ തിരഞ്ഞെടുത്തിരുന്നു. മുഴുപ്പിലങ്ങാട് ഉൾപ്പെടെ ജനപ്രിയ ടൂറിസം കേന്ദ്രങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെടുകയാണ്. കണ്ണൂർ ജില്ലയോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും രാജേന്ദ്രൻ വെള്ളപ്പാലത്ത് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ജെറി രാജു സംഘടന റിപ്പോർട്ടും ദേശീയ പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത് അനുബന്ധ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ബീന സുനിൽ, രൂപേഷ് പുല്ലാഞ്ഞിയോടൻ, മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ കമ്മിറ്റികളിൽ നിന്നായി 470 ഓളം പ്രതിനിധികൾ സംബന്ധിച്ചു.

കണ്ണൂർ ജില്ലയിലെ ജനങ്ങളെ രാഷ്ട്രീയ കൊലപാതകികൾ എന്നു മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന രീതിയിൽ കടുത്ത അമർഷം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയമുൾപ്പെടെ, ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട നിരവധി പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു.

ജനങ്ങളുടെ ദൈനദിന ജീവിതവുമായി ബന്ധപ്പെട്ട മുപ്പത്തിയാറു മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തിക്കൊണ്ട് സ്വയം പര്യാപ്തമായ ഒരു കേരളം സൃഷ്ടിക്കുക എന്നുള്ളതാണ് കെ.പി.എ മുന്നോട്ടു വെയ്ക്കുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിച്ചിട്ടും കണ്ണൂർ ജില്ല കൊലപാതകികളുടെ നാടാണെന്ന് വിശേഷിപ്പിക്കാൻ ഗൂഢശ്രമം നടക്കുന്നതായി കെപിഎ ആരോപിച്ചു. ഒറ്റപ്പെട്ട അക്രമങ്ങൾ പെരുപ്പിച്ച് കാണിച്ച് കണ്ണൂരിനെ നശീകരണത്തിന്റെ നാടായി ചിത്രീകരിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ട്. കണ്ണൂരിന്റെ വികസനത്തിന് വെല്ലുവിളിയായിമാറുന്ന ഈ ദുഷ്പ്പേര് തിരുത്താൻ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രമിക്കാത്തതിൽ സമ്മേളനം പ്രതിഷേധിച്ചു.

കണ്ണൂരിൽ നിന്നും കൂടുതൽ വിമാനങ്ങൾക്ക് സർവീസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകണമെന്നും ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തെ വിമാന കമ്പനികൾ വിദേശത്തേക്ക് കണ്ണൂരിൽ നിന്നും 68 സർവീസുകൾ നടത്തുന്നുണ്ട്. പക്ഷേ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള അനുമതി കേന്ദ്രം നൽകുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയം നിഷേധാത്മക നിലപാട് തിരുത്തി വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ അനുമതി നൽകണമെന്നും പ്രമേയത്തിൽ പറയുന്നു.

പരമ്പരാഗത രാഷ്ട്രീയ ശൈലികളിൽ നിന്നും വ്യത്യസ്തമായി സ്വയം പര്യാപ്ത കേരളം എന്ന ലക്ഷ്യത്തിനായി പ്രവാസികളുടെ നേതൃത്വത്തിലാണ് കെപിഎ രൂപീകൃതമായത്. കെപിഎയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ച് ഒരു വർഷം തികയുകയാണ്. കേരളത്തിലെ മാറുന്ന രാഷ്ട്രീയ മുന്നണി സമവാക്യങ്ങളിൽ പ്രവാസികളുടെ നിർണ്ണായക ഇടപെടൽ കൂടിയാണ് ഈ രാഷ്ട്രീയ പാർട്ടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ദേശീയ ചെയർമാൻ പറഞ്ഞു. സമസ്ത മേഖലകളിലും സമഗ്രമായ മാറ്റമാണ് ലക്ഷ്യം. നയരൂപീകരണങ്ങളുടെ ഭാഗമായി പ്രതിനിധി സമ്മേളനങ്ങൾ ജില്ലാതലത്തിൽ മൂന്നു മാസങ്ങൾക്കുള്ളിൽ പൂർത്തിയാവും. 2023 ആഗസ്റ്റിൽ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് വേദിയാവും.

കെപിഎ ട്രസ്റ്റ്‌ന് രൂപം നൽകി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളിൽ ആദ്യ പരിഗണന നൽകിക്കൊണ്ട് 1000 ഭവന പദ്ധതിയുമായി മുൻപോട്ടു പോകുന്ന അവസരത്തിൽ 3 വീടുകൾ കോഴിക്കോട് ജില്ലയിൽ പൂർത്തീകരിച്ചു. കഴിഞ്ഞ ഡിസംബറിൽ താക്കോൽ ദാനം നടത്തി.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വളർന്നുവരുന്ന യുവതലമുറക്ക് അടക്കം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി, പ്രവാസി ജോബ്സ്ന് രൂപം നൽകുകയും പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് വരുന്ന അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവതലമുറയ്ക്ക് പ്രതീക്ഷകൾ നൽകുന്ന പദ്ധതിയാണിത്.

മുഹമ്മദ് ഇക്ബാൽ (പ്രസിഡണ്ട്‌), അശോക് കുമാർ (വൈ. പ്രസിഡണ്ട്), രൂപേഷ് പുല്ലഞ്ഞിയോടൻ (സെക്രട്ടറി), മുഹമ്മദ് ആഷിഖ് (ജോ. സിക്രട്ടറി), മനോജ് കുമാർ (ട്രഷറർ), ആബിദ ഫക്രുദീൻ (ജോ. ട്രഷറർ) എന്നിവരുൾപ്പെടെ 19 അംഗ പുതിയ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്തു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Kozhikode#Latest News#News

Related Posts

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.
Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

July 27, 2026
വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.
Kerala

വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.

July 26, 2026
ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.
Kerala

ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.

July 24, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

July 29, 2026
അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 75 ആയി, മൂന്ന് ലക്ഷത്തിലേറെ പേർ ദുരിതത്തിൽ.

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 75 ആയി, മൂന്ന് ലക്ഷത്തിലേറെ പേർ ദുരിതത്തിൽ.

July 29, 2026
ഭക്ഷണം കഴിച്ച ഉടൻ ടോയ്‌ലറ്റിലേക്ക് പോകേണ്ടി വരാറുണ്ടോ? ഇതിന് പിന്നിലെ കാരണങ്ങൾ അറിയാം.

ഭക്ഷണം കഴിച്ച ഉടൻ ടോയ്‌ലറ്റിലേക്ക് പോകേണ്ടി വരാറുണ്ടോ? ഇതിന് പിന്നിലെ കാരണങ്ങൾ അറിയാം.

July 29, 2026
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ ലോക്സഭയിൽ പാസായി; കുറ്റക്കാർക്ക് 10 വർഷം തടവും ₹50 ലക്ഷം പിഴയും

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ ലോക്സഭയിൽ പാസായി; കുറ്റക്കാർക്ക് 10 വർഷം തടവും ₹50 ലക്ഷം പിഴയും

July 29, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

July 29, 2026
അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 75 ആയി, മൂന്ന് ലക്ഷത്തിലേറെ പേർ ദുരിതത്തിൽ.

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 75 ആയി, മൂന്ന് ലക്ഷത്തിലേറെ പേർ ദുരിതത്തിൽ.

July 29, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.