കോഴിക്കോട്: ഹെൽമെറ്റ് ഇല്ലാത്തതിന്റെ പേരിൽ വണ്ടി എടുക്കാൻ മടിക്കുന്നവരാണോ നിങ്ങൾ? ഒരു പരിഹാരമുണ്ട്, സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരള പ്രദർശന വിപണന മേളയിൽ വന്നാൽ മോട്ടോർ വാഹന വകുപ്പിൽ നിന്നു തന്നെ ഹെൽമറ്റ് ലഭിക്കും.
ട്രാഫിക് നിയമങ്ങളെക്കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും പൊതുജനങ്ങളിൽ ആഴത്തിലുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള ക്വിസുകളും മത്സരങ്ങളുമായി എംവിഡി സ്റ്റാൾ സജീവമാണ്. സ്റ്റാളിൽ തയ്യാറാക്കിയ ലേണേഴ്സ് മോക്ക് ടെസ്റ്റിൽ വിജയിക്കുന്നവർക്ക് സ്പിൻ വീൽ കറക്കി സമ്മാനങ്ങൾ നേടാം. ഒന്ന് മുതൽ ആറ് വരെയുള്ള വിഭാഗങ്ങളിലെ സമ്മാനങ്ങളിൽ ബമ്പർ സമ്മാനമായി ഹെൽമറ്റ് നൽകുന്നുണ്ട്. ദിവസവും ഇരുപതോളം ഹെൽമെറ്റുകളും ഇരുന്നൂറിലധികം പ്രോത്സാഹന സമ്മാനങ്ങളും വിജയികൾക്ക് നൽകുന്നുണ്ട്. എന്റെ കേരള പ്രദർശന വിപണന മേളയിലെ തിരക്കേറിയ സ്റ്റാളായി മാറുകയാണ് എംവിഡി. സ്റ്റാൾ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






