സംസ്ഥാനത്ത് മദ്യവില വർധിക്കും. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിന് വിൽപ്പന നികുതി കൂട്ടാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായി. വരുന്ന നിയമസഭാ സമ്മേളനത്തിൽ വിൽപ്പന നികുതി വർധിപ്പിക്കുന്നതിന് ജി.എസ്.ടി. നയമത്തിൽ ഭേദഗതി വരുത്തും. വിൽപ്പന നികുതിയിൽ നാല് ശതമാനം വർധനവ് വരുത്താനാണ് ധാരണ. പൊതുവിപണിയിലെ വിലയിൽ രണ്ട് ശതമാനത്തിന്റെ വർധനവ് മാത്രമേ പ്രതിഫലിക്കൂ. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന് വിറ്റുവരവ് ടാക്സ് ഉണ്ടായിരുന്നു. അഞ്ച് ശതമാനമായിരുന്നു ടാക്സ്. ഇത് ഒഴിവാക്കുന്നതിനായി മദ്യ കമ്പനികൾ സർക്കാരിനുമേൽ വലിയ സമ്മർദ്ദം ചെലുത്തിയിരുന്നു. ഉത്പാദനം നിർത്തിവെച്ചും വിതരണം നിർത്തിവെച്ചുമായിരുന്നു സമ്മർദ്ദം. ഇതോടെ കുറഞ്ഞ വിലയിലുള്ള മദ്യം സംസ്ഥാനത്ത് ലഭ്യമല്ലാതായി. ഇതേത്തുടർന്നാണ് മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






