ലോകത്ത് ആദ്യമായി കൊവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാനിൽ കൊവിഡ് വ്യാപിച്ചതിനെ തുടർന്ന് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അടുത്ത മൂന്ന് ദിവസത്തേക്ക് ആളുകൾ പുറത്തിറങ്ങരുതെന്നും അവരുടെ വസതികളിൽ കഴിയണമെന്നും പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു. 1.20 കോടി ജനങ്ങളുള്ള നഗരമാണ് വുഹാൻ. രണ്ട് ദിവസം മുമ്പ് നാല് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ചൈനയിൽ ആദ്യം കണ്ടെത്തിയ കൊവിഡ് കേസുകൾ വുഹാനിലെ ഹുവാനൻ മാർക്കറ്റിനെ ചുറ്റിപ്പറ്റിയായിരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









