മലപ്പുറം : തിരൂരങ്ങാടി ചേളാരിയില്‍ നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യപ്രദേശ് ഗ്വാളിയോര്‍ സ്വദേശി അറസ്റ്റില്‍. അയല്‍വാസിയായ മധ്യപ്രദേശ് സ്വദേശി തിരൂരങ്ങാടി പൊലീസ് കസ്റ്റഡിയിലായത്.
ചേളാരിയില്‍ താമസിക്കുന്ന മാര്‍ബിള്‍ തൊഴിലാളിയായ മധ്യപ്രദേശ് ടേട്ര സ്വദേശി രാം മഹേഷ് കുശ്വ (30) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. നാലു വയസുകാരിയെ ഇയാള്‍ താമസിക്കുന്ന സ്ഥലത്തേക്കു കൊണ്ടുവന്നു പീഡിപ്പിക്കുകയായിരുന്നു.
കുഞ്ഞിനെ കാണാതായതോടെ കുട്ടിയുടെ മാതാവ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കരഞ്ഞുവരുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പീഡനത്തിനിരയായതായി കണ്ടെത്തി. ഉടനെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അമ്മ നല്‍കിയ പരാതിയിലാണ് പ്രതിയെ തിരൂരങ്ങാടി പൊലീസ് അറസ്റ്റു ചെയ്തത്.
ആലുവയിൽ ബിഹാർ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ഞെട്ടിക്കുന്ന സംഭവം. പോലീസ് വ്യാഴാഴ്ച രാത്രിയാണ് പ്രതിയെ പിടികൂടിയത്.
പെൺകുട്ടിയുടെ കുടുംബത്തിലെ അയൽവാസിയായ ഇയാൾ വ്യാഴാഴ്ച ഉച്ചയോടെ പെൺകുട്ടിയെ കളിക്കുന്നതായി നടിച്ച് കൂട്ടിക്കൊണ്ടുപോയി. പീഡനവിവരം പെൺകുട്ടി പിന്നീട് മാതാപിതാക്കളോട് പറയുകയും അവർ പോലീസിൽ അറിയിക്കുകയുമായിരുന്നു.
ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തേഞ്ഞിപ്പലം പൊലീസ് പിടികൂടി തിരൂരങ്ങാടി സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









