ഗോഡ്‌സെയെ അനുകൂലിച്ച് പരാമർശത്തിൽ എൻഐടി ഷൈജ ആണ്ടവനോട് വിശദീകരണം തേടി. കാലിക്കറ്റ് എൻ ഐ ടി ഡയറക്ടറാണ് വിശദീകരണം തേടിയത്.
ഇതിനിടെ അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐ നൽകിയ പരാതിയിലാണ് ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തത്. അധ്യാപികയെ പിരിച്ചുവിടണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു പുസ്തകം വായിച്ചാണ് താൻ അഭിപ്രായം പങ്കുവെച്ചതെന്നാണ് അധ്യാപികയുടെ വാദം.
സമൂഹത്തിൽ വിദ്വേഷം പടർത്തുകയും ഭിന്നിപ്പുണ്ടാക്കുകയും ചെയ്തതിന് ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് എൻഐടിയിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസറാണ് ഷൈജ ആണ്ടവൻ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







