ഫറോക്കിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ചാലിയം മാട്ടുമ്മൽ തുരുത്തിന് സമീപത്തുനിന്നും കണ്ടെത്തി. ഫറോക്ക് ഇഎസ്ഐഐ ആശുപത്രിക്ക് സമീപം പാതിരിക്കാട്ട് ശബരിനാഥ് (37) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഫറോക്ക് മാർക്കറ്റ് റോഡിലെ “ഗ്രീൻ മാർക്ക് ” ഹോട്ടലിൻ്റെ മുഖ്യ നടത്തിപ്പുകാരനായ ശബരിനാഥിൻ്റെ പേഴ്സും മറ്റും ഹോട്ടലിന് മുമ്പിൽ നിന്നും, ബൈക്ക് ഫറോക്ക് പുതിയ പാലത്തിന് സമീപം പാതയോരത്തും വ്യാഴാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. ചെരുപ്പ് പാലത്തിന് മുകളിലും കാണപ്പെട്ടിരുന്നു. പുഴയിൽ ചാടിയതാകാമെന്ന സംശയത്തിൽ തെരച്ചിലും നടത്തി വരികയായിരുന്നു. പുലർച്ചെ വീട്ടിൽ നിന്നും പതിവുപോലെ ഹോട്ടൽ തുറക്കാനിറങ്ങിയ ശേഷമാണ് കാണാതായത്.
മൃതദേഹം ബേപ്പൂർ ചാലിയം തീരദേശ പൊലീസ് ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അച്ഛൻ: ലോഹിതാക്ഷൻ. അമ്മ: റീത്ത. ഭാര്യ: വിജിന. മക്കൾ: മയൂഘനാഥ്, മിഘാലക്ഷ്മി. സഹോദരങ്ങൾ: സാഘീഷ്, ശ്രുതി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






