ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുമായെത്തിയിരിക്കുകയാണ് വാട്ട്സാപ്പ്. ആപ്പിന്റെ പ്രത്യേക ഫീച്ചറാണ് സ്റ്റാറ്റസ് അപ്ഡേഷൻ. ഇതിൽ പുതിയൊരു അപ്ഡേഷൻ വരുന്നു. വോയിസ് നോട്ടുകൾ വാട്ട്സാപ്പ് സ്റ്റാറ്റസാക്കാൻ കഴിയുമെന്നത് തന്നെയാണ് പുതിയ അപ്ഡേഷൻ. നിലവിൽ ചിത്രങ്ങളും ടെക്സ്റ്റും വീഡിയോകളും മാത്രമേ സ്റ്റാറ്റസാക്കാൻ കഴിയൂ. ഈ ഫീച്ചറിന്റെ അപ്ഡേഷനായി നിരവധി ഉപയോക്താക്കളാണ് കാത്തിരിക്കുന്നത്. അധികം താമസിയാതെ എല്ലാവരിലേക്കും ഈ ഫീച്ചർ എത്തിക്കാനുള്ള ശ്രമത്തിലാണ് വാട്ട്സാപ്പ്. 30 സെക്കൻഡ് ദൈർഘ്യമുള്ള വോയിസ് നോട്ടുകളാണ് വാട്ട്സാപ്പ് സ്റ്റാറ്റസാക്കി മാറ്റാൻ കഴിയുക. മറ്റ് സ്റ്റാറ്റസുകളെ പോലെ തന്നെ ഇതും ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വഴി ഇവ സുരക്ഷിതമായിരിക്കും. നിലവിൽ ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോക്താക്കൾക്ക് സ്ക്രീൻ ലോക്ക് ഉപയോഗിക്കാനാകും. ഇതിനായി ഫിംഗര്പ്രിന്റോ പിന്നോ സെറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. പക്ഷേ ഡെസ്‌ക്‌ടോപ്പിൽ വാട്ട്‌സാപ്പ് ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇത്തരമൊരു സുരക്ഷാ ഫീച്ചർ ലഭ്യമല്ല. നേരത്തെ ഇമേജ് ബ്ലർ ചെയ്യാനുളള ഓപ്ഷൻ വാട്ട്‌സാപ്പ് കൊണ്ടുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വാട്ട്‌സാപ്പ് ബിസിനസ് പ്രൊഫൈൽ ഉപയോക്താക്കൾക്കായി ഷോപ്പിങ് ചെയ്യാൻ സഹായിക്കുന്ന പുതിയ ഫീച്ചർ പുറത്തിറക്കിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







