മലപ്പുറം : നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) കേരളത്തിലെ ഏറ്റവും വലിയ വസ്തുവകയായ മഞ്ചേരി ഗ്രീൻ വാലി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി.
“ആയുധപരിശീലനം, കായികപരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗവും പരിശോധനയും എന്നിവയെക്കുറിച്ചുള്ള പരിശീലനവും തങ്ങളുടെ കേഡർമാർക്ക് നൽകുന്നതിന് അവരുടെ ‘സർവീസ് വിംഗിന്റെ’ ഭാഗമായി പിഎഫ്ഐ ഈ സ്വത്ത് ഉപയോഗിച്ചു. കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ശേഷം നിരവധി പിഎഫ്‌ഐ സർവീസ് വിംഗ് അംഗങ്ങൾക്ക് അഭയം നൽകാനും ഈ സൗകര്യം ഉപയോഗിച്ചു” എൻഐഎ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഇതുവരെ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന്റെ (യുഎപിഎ) വകുപ്പുകൾ പ്രകാരം പിഎഫ്ഐയുടെ കേരളത്തിലെ 18 സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









