ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ഗാനരംഗത്തിലെ ഒരു കണ്ണിറുക്കലും പുരികം ഉയർത്തലും പ്രിയ വാര്യരെ പ്രശസ്തയാക്കിയത് . അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രിയയുടെ കണ്ണിറുക്കൽ വാർത്തയായി.ഇപ്പോഴിതാ കണ്ണിറുക്കലിന് പിന്നിലെ ആശയം തന്റേതാണെന്ന് പറഞ്ഞിരിക്കുകയാണ് പ്രിയ വാര്യർ. പേര്‍ളി മാണിയുമായുള്ള അഭിമുഖത്തിലായിരുന്നു പ്രിയയുടെ പ്രതികരണം. വളരെപ്പെട്ടെന്ന് ഈ വീഡിയോ വെെറലായിരുന്നു. കണ്ണിറുക്കൽ സംവിധായകൻ പറഞ്ഞിട്ടാണോ ചെയ്തതെന്ന് പേർളിയുടെ ചോദ്യത്തിന് അത് താൻ കെെയിൽനിന്ന് ഇട്ടതാണെന്നായിരുന്നു പ്രിയയുടെ മറുപടി.
എന്നാൽ പ്രിയയുടെ വാക്കുകൾ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു. കണ്ണിറുക്കല്‍ ഐഡിയ ഒമർ ലുലുവിന്റേതാണെന്ന് വർഷങ്ങൾക്ക് മുൻപ് പ്രിയ പറയുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സംവിധായകന്റെ പ്രതികരണം. പ്രിയയുടെ പുതിയ പ്രസ്താവനയും വീഡിയോയിലുണ്ട്. അഞ്ച് വർഷം ആയി എന്നും പാവം കുട്ടി മറന്നതാവുമെന്നും ഒമർ ലുലു വീഡിയോയ്ക്കൊപ്പം കുറിച്ചു. വലിയ ചന്ദനാദി ഓർമ്മക്കുറവിന് ബെസ്റ്റാണെന്നും സംവിധായകൻ പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









