കൊച്ചിയിൽ ഒന്നര വയസുള്ള കുഞ്ഞിനെ മുത്തശ്ശിയുടെ കാമുകൻ വെള്ളത്തിൽ മുക്കിക്കൊന്നു.കൊച്ചി കലൂരിലെ ഹോട്ടൽ മുറിയിലാണ് സംഭവം. ഛർദ്ദിയെ തുടർന്ന് കുഞ്ഞിനെ ഇന്നലെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആശുപത്രിയിലെത്തും മുമ്പ് കുഞ്ഞ് മരിച്ചു . ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കൊണ്ടുവന്നവരുടെ മൊഴിയിൽ സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ വച്ച് കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി സ്വദേശി ജോൺ ബിനോയ് ഡിക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബിനോയ് ഡിക്രൂസിൻ്റെ കാമുകിയുടെ മകളുടെ പെൺകുഞ്ഞാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ബിനോയ് ഡിക്രൂസ് കൊച്ചി പള്ളുരുത്തി സ്വദേശിയാണ്. ഇയാളുടെ കാമുകിയായ കുട്ടിയുടെ മുത്തശ്ശി അങ്കമാലി സ്വദേശിയാണ്. ഇവർ അങ്കമാലിക്കാരിയാണ് എന്നാണ് വിവരം. മാതാപിതാക്കൾ അറിയാതെ കുഞ്ഞിനെ എങ്ങനെ ഇവർ ഹോട്ടൽ മുറിയിൽ എത്തിച്ചു എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഹോട്ടൽ മുറിയിൽ വച്ചുണ്ടായ തർക്കത്തിനിടെ ബിനോയ് കുഞ്ഞിനെയെടുത്ത് ബക്കറ്റിൽ മുക്കുകയായിരുന്നുവെന്നാണ് പൊലീസ് സൂചന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







