ദില്ലി: കേരള പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസികൾക്ക് വിദേശത്ത് തന്നെ വോട്ട് ചെയ്യാൻ അവസരണം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾകൾക്ക് ഒപ്പം ഈ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുള്ള പ്രവാസി ഇന്ത്യക്കാർക്ക് തെരെഞ്ഞെടുപ്പുകളിൽ ബൂത്തുകളിലെത്താതെ വോട്ട് ചെയ്യാൻ സംവിധാനങ്ങൾ ഒരുക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലും സുപ്രീംകോടതി കേന്ദ്രത്തിനോടും തെരഞ്ഞെടുപ്പ് കമ്മീഷനും നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. .
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









