തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാവുകയാണ്. 11 ജില്ലകളിൽ ഇന്നലെ യെല്ലോ അലേർട്ട് ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഇന്നലെ വ്യാപകമായ മഴ ലഭിച്ചു.
ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴ പ്രതീക്ഷിക്കുന്നു. അതേസമയം, ഇന്ന് മഴ അൽപ്പം ശക്തമാകുമെന്നാണ് നിഗമനം. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചത്.
ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗത 40 കിലോമീറ്റർ വേഗത കൈവരിക്കാമെന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








