മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി. ഈ വർഷം ഏപ്രിലിൽ ആയിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റെയും വിവാഹം. അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷവാര്ത്തും താരം പങ്കുവച്ചിരുന്നു. തിരുവോണദിനത്തിലാണ് അമ്മയാകാൻ പോകുന്ന വിവരം മൈഥിലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ‘ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു’-എന്നാണ് മൈഥിലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇപ്പോഴിതാ മൈഥിലിയുടെ വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.നിറവയറില്‍ പട്ടു സാരിയും ട്രെഡീഷനല്‍ ആഭരണങ്ങളും ധരിച്ച് സുന്ദരിയായിട്ടുണ്ട് . ചിത്രങ്ങള്‍ മൈഥിലി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മൈഥിലിയുടെ ഭര്‍ത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









