ന്യൂഡൽഹി: തമിഴ് ചലച്ചിത്ര സൂപ്പർ താരം രജനീകാന്തിന് എഴുപതാം പിറന്നാൾ ആഘോഷിച്ചു. പിറന്നാൾ ആഘോഷിക്കുന്ന രജനീകാന്തിന് പ്രധാന മന്ത്രി നരേന്ത്ര മോഡി ആശംസകൾ നേർന്നു.
“പ്രിയ രജനികാന്ത് ജി, നിങ്ങൾക്ക് ജന്മദിനാശംസ നേരുന്നു! ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ, ”അദ്ദേഹം ട്വീറ്റ് ചെയ്തു.
രജനീകാന്ത് ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കാനും തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമുള്ള തീരുമാനം അടുത്തിടെ പ്രഖ്യാപിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









