ചലച്ചിത്രതാരം അനില്‍ നെടുമങ്ങാട് തൊടുപുഴ മലങ്കര ഡാമില്‍ മുങ്ങി മരിച്ചതിന്റെ ദുഖത്തിലാണ് മലയാള സിനിമാ വ്യവസായം. സിനിമ ചിത്രീകരണത്തിന്റെ ഇടവേളയില്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
തൊടുപുഴയില്‍ ജോജു ജോര്‍ജ് നായകനായ ‘പീസ്’ സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. കെ.സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അനിലിന്. ഭാഗ്യ ലൊക്കേഷനെന്ന് പേരുകേട്ട തൊടുപുഴയില്‍ സിനിമാതാരത്തിന്റെ ദാരുണ മരണം നാടിന് വലിയ ഞെട്ടലായി മാറിയിരിക്കുകയാണ് ഇപ്പോള്‍. സെറ്റില്‍ പൂര്‍ണ സന്തോഷവാനായി നിറഞ്ഞുനിന്നിരുന്ന അദ്ദേഹം ഇനി ഇല്ല എന്ന നടുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
വെള്ളത്തില്‍ വീണ് എട്ടു മിനിറ്റിനുള്ളില്‍ കരയ്‌ക്കെത്തിനായെങ്കിലും അനിലിനെ മരണം കവരുകയായിരുന്നു. 70 ശതമാനത്തോളം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. ഷൂട്ട് കഴിയാന്‍ നാലു ദിവസം കൂടി അവശേഷിക്കവെയാണ് മരണം. എസ്‌ഐ ഡിക്‌സണ്‍ എന്ന കരുത്തുറ്റ പൊലീസ് വേഷമായിരുന്നു പീസില്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









