ക്യാൻസർ തടയുന്നതിനും ചികിത്സിക്കുന്നതിനുമായി പുതിയ പഠനങ്ങളും ഗവേഷണങ്ങളും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. എന്നാൽ, ഇന്നും മരുന്നും ചികിത്സയും എല്ലാവർക്കും താങ്ങാവുന്ന നിലവാരത്തിലെത്തിയിട്ടില്ലെന്നത് വസ്തുതയാണ്. കൃത്യമായ ചികിത്സ ലഭിക്കാതെ നിരവധി കാൻസർ രോഗികൾ മരിക്കുന്നു. അതിനാൽ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ പരിശ്രമം ആവശ്യമാണ്. ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം…
പഴങ്ങൾ
സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി തുടങ്ങിയ ബെറികളിൽ ഗണ്യമായ അളവിൽ ആന്തോസയാനിൻ അടങ്ങിയിട്ടുണ്ട്. ഇവയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ക്യാൻസർ സാധ്യത കുറയ്ക്കുന്നു.
ക്രൂസിഫറസ് പച്ചക്കറികൾ
കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ പോഷകങ്ങളാൽ സമ്പന്നമാണ്. ഇത് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഈ പച്ചക്കറികളില്‍ കാണപ്പെടുന്ന ചില രാസവസ്തുക്കള്‍ ചിലതരം കാന്‍സറുകള്‍ തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
നട്ട്സ്
നട്ട്സ് കഴിക്കുന്നത് ചില കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. അര്‍ബുദത്തെ തടയുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണമായാണ് ഇത് അറയിപ്പെടുന്നത്. കപ്പലണ്ടി, ബദാം, വാള്‍നട്ട് എന്നിവയുടെ ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
തക്കാളി
തക്കാളിയിലെ ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റ് ക്യാൻസർ, പ്രത്യേകിച്ച് പ്രോസ്റ്റേറ്റ് ക്യാൻസർ തടയാൻ സഹായിക്കും. പച്ച തക്കാളിയും വേവിച്ച തക്കാളിയും ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്.
ധാന്യങ്ങള്‍
മുഴുവന്‍ ഗോതമ്ബ് കൊണ്ടുള്ള ബ്രെഡ്, ബ്രൗണ്‍ റൈസ്, ഓട്‌സ് എന്നിവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവ കാന്‍സറിനെ പ്രതിരോധിക്കുകയും ചെയ്യും. ഇവയില്‍ അടങ്ങിയിട്ടുള്ള രാസവസ്തുക്കള്‍ വന്‍കുടല്‍, പാന്‍ക്രിയാറ്റിക് കാന്‍സറുകളും സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവയുമായി ബന്ധപ്പെട്ട കോശങ്ങളുടെ വളര്‍ച്ചയെയും തടയും.
കൊഴുപ്പുള്ള മീന്‍
എല്ലാ ആഴ്ചയും ഭക്ഷണത്തില്‍ മീന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതാണ്. മീനില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡില്‍ ആന്റി -ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. സാല്‍മണ്‍, അയല തുടങ്ങിയ മീനുകള്‍ ഇതിന് ഉചിതമാണ്.
വെളുത്തുള്ളിയും ഉള്ളിയും
വെളുത്തുള്ളി, ഉള്ളി എന്നിവ കാന്‍സര്‍ കോശങ്ങള്‍ വളരുന്നത് തടയും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







