മനാമ :ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങി ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്ക് റസിഡന്റ്സ് വീസയുണ്ടെങ്കിൽ മാത്രമേ ബഹ്‌റൈനിൽ പ്രവേശനമുള്ളുവെന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.വലീദ് അൽ മനാഇ. ഈ രാജ്യങ്ങളിൽനിന്ന് ബഹ്‌റൈനിൽ എത്തുന്നവർ 10 ദിവസം ക്വാറൻറീനിലും കഴിയണം.
ഇന്ന് മുതൽ ജൂൺ 3 വരെ പ്രാബല്യത്തിലുണ്ടാകുന്ന നിയമം അനുസരിച്ച് വാണിജ്യ സമുച്ചയങ്ങൾ, ഷോപ്പിങ് സെൻററുകൾ, റസ്റ്ററൻറുകൾ, സിനിമാശാലകൾ, സലൂണുകൾ എന്നിവിടങ്ങളിൽ പ്രവേശനം 2 ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കോ കോവിഡ് മുക്തയാവർക്കോ മാത്രമായിരിക്കും. 18 വയസ്സ് തികയാത്തവർക്കും പ്രവേശനം ഇല്ല. സൂപ്പർമാർക്കറ്റുകൾ, ബാങ്കുകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ ഈ നിബന്ധന ബാധകമല്ല.
6 ആളുകളിൽ കൂടുതൽ ഒത്തുകൂടാനും പാടില്ല.സർക്കാർ ഓഫിസുകളിൽ എത്തുന്ന ജീവനക്കാർ ഉൾപ്പെടെയുള്ളവർ വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരും 18ന് മീതെ പ്രായമുള്ളവരും ആയിരിക്കണം. പരിശോധന വർധിപ്പിച്ചതനുസരിച്ച് കോവിഡ് ബാധിതരുടെ എണ്ണത്തിലും വർധനയുള്ളതായി അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് എത്തുന്നവർ വഴിയുള്ള രോഗവ്യാപനത്തിൽ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









