കോഴിക്കോട്: മാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആർഎംപിഐക്ക്. ആർഎംപിഐ അംഗം ടി രഞ്ജിത്ത് പ്രസിഡന്റായി ചുമതലയേറ്റു. ഇതോടെ കോഴിക്കോട് ജില്ലയിൽ ആർഎംപിഐ ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം മൂന്നായി. മുസ്ലിം ലീഗ് ഭരിച്ചിരുന്ന പഞ്ചായത്തിൽ പുലപ്പാടി ഉമ്മർ മാസ്റ്റർ പ്രസിഡൻറ് രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
മുന്‍കൂട്ടി നിശ്ചയിച്ച ധാരണപ്രകാരമാണ് ഉമ്മര്‍ മാസ്റ്റര്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞത്. മാവൂരില്‍ ആര്‍എംപിഐ പിന്തുണയോടെയാണ് മുസ്ലിം ലീഗ് ഭരണത്തിലേറിയത്. മുസ്ലിം ലീഗിന് അഞ്ച് അംഗങ്ങളും കോണ്‍ഗ്രസിന് നാല് അംഗങ്ങളും ഉണ്ട്. ആര്‍എംപിഐ പിന്തുണയോടെ പഞ്ചായത്തില്‍ 18 ല്‍ പത്ത് പേരുടെ പിന്തുണ യുഡിഎഫിനുണ്ടായിരുന്നു. നിലവില്‍ കോഴിക്കോട് ജില്ലയില്‍ ഒഞ്ചിയം, ചോറോട് ഗ്രാമ പഞ്ചായത്തുകളിലാണ് ആര്‍എംപിഐക്ക് ഭരണമുളളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






