മാവൂർ: പഞ്ചായത്തിലെ കൽപ്പള്ളി കടവിൽ പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത തോണികള്‍ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ വാര്‍ഡ് അംഗം തടഞ്ഞത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും വാർഡ് അംഗത്തിനെതിരെ നടപടിയെടുക്കണമെന്നും മാവൂർ പഞ്ചായത്ത് യു.ഡി.എഫ്, ആർ.എം.പി ഭാരവാഹികൾ സംയുക്ത പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ കടവുകളില്‍ മണൽക്കടത്ത് വ്യാപകമാണ്. ഇത് തടയാൻ പഞ്ചായത്ത് ഭരണസമിതിയും പോലീസും കൽപ്പള്ളി കടവിൽ എത്തിയപ്പോൾ അനധികൃതമായി മണൽ എടുക്കുന്നത് കണ്ടെത്തി. കണ്ണിപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് തോണികൾ പുഴയിൽ മുക്കിയത്. പിടിച്ചെടുത്ത രണ്ട് തോണികള്‍ പോലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ കൽപള്ളി വാർഡ് അംഗം അതിലൊന്ന് കൊണ്ടുപോകുന്നത് കല്പള്ളി വാര്‍ഡ് അംഗം തടയുകയും പൊലീസിന്‍െറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ഈ തോണി സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിന്റേതായതിനാലാണ് പഞ്ചായത്ത് അംഗം ഇടപെട്ടത്. അതിനാൽ ഇവർക്കെതിരെ അനധികൃത മണലെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം. മണൽക്കടത്തുമായി സി.പി.എമ്മിനുള്ള ബന്ധം വെളിവാക്കുന്നതാണ് സംഭവം.
മാവൂർ സർവീസ് സഹകരണ ബാങ്ക് കാര്യാട്ട് വാങ്ങിയ 2.17 ഏക്കർ ഭൂമി ഇടപാടിൽ 3.50 കോടിയുടെ ക്രമക്കേട് നടന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. ഭരണത്തിന്റെ തണലിൽ അഴിമതിക്കാരെ സംരക്ഷിക്കുന്നത് സിപിഎം അവസാനിപ്പിക്കണം.
ഭൂമി ഇടപാടുകളിൽ വിജിലൻസ് നിർദേശിച്ച ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ബോർഡ് അംഗങ്ങളിൽ നിന്ന് ബാങ്കിന് നഷ്ടപ്പെട്ട 3.50 കോടി രൂപ തിരിച്ചുപിടിക്കുകയും വേണം. കൂടാതെ, ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
യു.ഡി.എഫ് കൺവീനർ വി.എസ്. രഞ്ജിത്ത്, ചെയർമാൻ എം.ഇസ്മായിൽ മാസ്റ്റർ, വി.കെ റസാഖ്, കെ.പി. രാജശേഖരൻ, ടി.പി.ഉണ്ണിക്കുട്ടി, കെ.പി. സഹദേവൻ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









