മുംബൈ: 2008ലെ അഹമ്മദാബാദ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 38 പേർക്ക് അഹമ്മദാബാദ് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. കേസിൽ ആകെയുള്ള 78 പ്രതികളിൽ 49 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇതിൽ 38 പേർക്ക് വധശിക്ഷ വിധിച്ചു. 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇവരെല്ലാം സിമിയുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകരാണ്. പ്രത്യേക ജഡ്ജി എ ആർ പട്ടേലാണ് വിധി പ്രസ്താവിച്ചത്.
2008 ജൂലൈ 26 ന്, തിരക്കേറിയ പഴയ നഗരമായ അഹമ്മദാബാദ് ഉൾപ്പെടെ 20 സ്ഥലങ്ങളിൽ തുടർച്ചയായ ബോംബ് സ്ഫോടനങ്ങൾ ഉണ്ടായി. 56 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 248 പേർക്ക് പരിക്കേറ്റു. ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകൻ യാസിൻ ഭട്കൽ ഉൾപ്പെടെ 78 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്.
ജൂലൈ 26, 2008 – സിമിയുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദ്ദീന്റെ പേരിൽ 14 പേജുള്ള ഇ-മെയിൽ ഗുജറാത്തിലെ ടിവി ചാനലുകളുടെ ഓഫീസുകളിൽ എത്തി. ജിഹാദിന്റെ ഉദയം, ഗുജറാത്തിനെതിരെയുള്ള പ്രതികാരം എന്ന തലക്കെട്ടിലുള്ള ഇ-മെയിലിന്റെ ഏഴാം പേജിൽ ഇങ്ങനെ പറയുന്നു: “അഹമ്മദാബാദിൽ സ്ഫോടനം നടക്കാൻ പോകുന്നു, നിങ്ങൾക്ക് ഇത് തടയാൻ കഴിയുമെങ്കിൽ നിർത്തുക.”
ഇ-മെയിൽ ലഭിച്ച് മിനിറ്റുകൾക്കകം ആദ്യ സ്ഫോടനം ഉണ്ടായി. തിരക്കേറിയ ഓൾഡ് സിറ്റി ഉൾപ്പെടെ 20 സ്ഥലങ്ങളിൽ സ്‌ഫോടന പരമ്പരയുണ്ടായി. വൈകിട്ട് ആറര മുതൽ ഏഴരവരെയുള്ള സ്ഫോടന പരമ്പരയിൽ നഗരം രക്തത്തിൽ കുളിച്ചു. ആശുപത്രിക്ക് നേരെയാണ് സ് ഫോടനമുണ്ടായത്. 56 പേരാണ് അന്ന് കൊല്ലപ്പെട്ടത്. മരണസംഖ്യ 248. ഗുജറാത്ത് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. 2002ലെ ഗുജറാത്ത് കലാപത്തിന്റെ പ്രതികാരമായാണ് ഇതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







