പത്തനംതിട്ട ഇലന്തുരിലെ ഇരട്ട നരബലി കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. നരബലിക്കുശേഷം കൊല്ലപ്പെട്ടവരുടെ മാംസം പ്രതികളായ ദമ്പതികൾ ഭക്ഷിച്ചെന്ന് പൊലീസ് . ആയുരാരോഗ്യത്തിനുവേണ്ടി മനുഷ്യമാംസം ഭക്ഷിക്കാൻ നിർദേശിച്ചത് മുഹമ്മദ് ഷാഫിയാണ്. ഇന്നലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിനിടെയാണ് ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവർ മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രവൃത്തി തുറന്നുപറഞ്ഞത്. മനുഷ്യമാംസം പച്ചയ്ക്ക് കഴിക്കാനാണ് ഷാഫി നിര്‍ബന്ധിച്ചത്. ലൈലയാണ് ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ആഭിചാരങ്ങള്‍ സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി നിര്‍ബന്ധിച്ചു. പുസ്തകത്തില്‍ പറഞ്ഞതു പ്രകാരമാണ് മനുഷ്യമാംസം ഭക്ഷിച്ചത്. നരബലിക്ക് മുന്‍പ് പത്മയുടെയും റോസ്ലിയുടെയും ആഭരണങ്ങള്‍ ഷാഫി കൈക്കലാക്കി. ഇവ എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലെ ബാങ്കുകളില്‍ പണയംവച്ചു. മുഹമ്മദ് ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും ലൈലയെയും കോടതിയില്‍ ഹാജരാക്കി. 10 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെടുന്നത്. മൃതദേഹ ഭാഗങ്ങളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






