ഹൃദയഭേദകമായ ദൃശ്യങ്ങൾക്കിടയിലും, തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ നിന്ന് സ്നേഹത്തിന്റെയും കരുതലിന്റെയും വാർത്തകൾ പുറത്തുവരുന്നു. ഭൂചലനത്തെ തുടർന്ന് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട ഏഴ്വയസുകാരിയുടെയും കുഞ്ഞനിയന്റെയും ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
17 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, കോണ്‍ക്രീറ്റ് പാളികളെങ്ങാനും കുഞ്ഞനിയന്റെ തലയില്‍ വീഴുമോ എന്ന ഭയത്താല്‍ കൈ മുകളിലേക്ക് ഉയര്‍ത്തി വച്ചിരിക്കുന്നു. 17 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സഹോദരങ്ങളെ രക്ഷപ്പെടുത്തി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ ഇതുവരെ 7,800 മരണങ്ങൾ സ്ഥിരീകരിച്ചു. മരണസംഖ്യ 20,000 കടന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






