മലപ്പുറം: ചിങ്ങം ഒന്നിലെ കർഷക ദിനാചരണത്തിന് മുന്നോടിയായി മലപ്പുറം ജില്ലയിൽ പതിനായിരത്തോളം പുതിയ സ്ഥലങ്ങളില്‍ കൃഷിയിറക്കും. സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ കൃഷിയിടങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും പദ്ധതി നടപ്പാക്കുന്നത്. ഓരോ വാര്‍ഡ് തലത്തില്‍ ആറ് സ്ഥലത്തെങ്കിലും പുതിയതായി കൃഷിയിറക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് പ്രകാരം ഓഗസ്റ്റ് 17ന് മുമ്ബായി ഓരോ വാര്‍ഡിലും പുതിയതായി കണ്ടെത്തുന്ന കൃഷിയിടങ്ങളില്‍ വിത്ത് വിതയ്ക്കലിന്റെയും നടീലിന്റെയും ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിലാണ് കൃഷി വകുപ്പ്.
എല്ലാ കൃഷിഭവനുകളിലും അതത് തദ്ദേശ സ്ഥാപന അധ്യക്ഷരുടെ നേതൃത്വത്തില്‍ കാര്‍ഷിക വികസന സമിതി, കര്‍ഷക സംഘടനകള്‍, കൃഷിക്കൂട്ടങ്ങള്‍, കുടുംബശ്രീ, ഹരിത കര്‍മസേന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ യോഗം ചേര്‍ന്നാണ് പുതിയ കൃഷിയിടങ്ങള്‍ കണ്ടെത്തുന്നത്. പച്ചക്കറി കൃഷിക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ കൃഷിയിടങ്ങള്‍ ഒരുക്കുന്നത്.
പരമ്ബരാഗത കാര്‍ഷിക രീതികള്‍ക്ക് മുൻഗണന നല്‍കുന്നതോടൊപ്പം കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയും ഓരോ പ്രദേശത്തിന്റെ സാധ്യത അനുസരിച്ചുമാണ് ഏത് കൃഷി വേണമെന്നത് തീരുമാനിക്കുന്നത്. കൃഷി ഓഫീസര്‍മാരുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുക. കൃഷിക്കൂട്ടങ്ങളുടെ സേവനവും ഉപയോഗപ്പെടുത്തും.
കര്‍ഷകരെ ആദരിക്കും ഞങ്ങളും കൃഷിയിലേക്ക് ക്യാമ്ബയിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ രൂപവത്കരിച്ചതും വാര്‍ഡ് അംഗങ്ങളുടെ അധ്യക്ഷതയിലുള്ളതുമായ വര്‍ഡ് സമിതികളുടെ നേതൃത്വത്തില്‍ കര്‍ഷക ദിനത്തില്‍ മികച്ച മാതൃകാ കര്‍ഷകരെ ആദരിക്കും. ഓരോ വാര്‍ഡിലേയും അഞ്ച് ഉത്തമ കൃഷി കുടുംബങ്ങളെയാണ് ആദരിക്കുക.
ചിങ്ങം ഒന്നിന് തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ കൃഷിഭവനുകള്‍ക്ക് കീഴിലാണ് കര്‍ഷകദിനാചരണം. കാര്‍ഷിക വികസന സമിതിയാണ് ആദരിക്കേണ്ട മികച്ച കര്‍ഷകരെ കണ്ടെത്തുന്നത്. ജൈവ കൃഷിരീതി ഉപയോഗിക്കുന്നവര്‍, വനിതകള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്, എസ്.സി എസ്.ടി വിഭാഗത്തില്‍ നിന്നുള്ളവര്‍, മുതിര്‍ന്ന കര്‍ഷക തൊഴിലാളി, തേനീച്ച കര്ഷകൻ എന്നിങ്ങനെ വിവിധ വിഭാഗത്തില്‍ നിന്നുള്ള കര്‍ഷകരെ ആദരിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









