വാസ്തവം എന്ന സിനിമയിലൂടെയാണ് വരദ ഇന്റസ്ട്രിയിലേക്ക് വന്നത്. അതോടൊപ്പം നടി സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അമല എന്ന സീരിയലാണ് ടെലിവിഷന്‍ ലോകത്ത് വരദയെ കൂടുതല്‍ പരിചിതയാക്കിയത്.
ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ വരദ പങ്കുവച്ച ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ. യുകെയിലാണ് നടിയിപ്പോൾ. അവധി ദിനങ്ങൾ ആഘോഷമാക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ‘നിങ്ങളുടെ മനസിന് സന്തോഷം നൽകുന്നതെന്തോ അത് ചെയ്യുക’ എന്ന് പറഞ്ഞാണ് വരദ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. യുകെയില്‍ നിന്നെടുത്ത ചിത്രങ്ങളില്‍ വരദയെ കാണാന്‍ തൃഷയെ പോലെയുണ്ട് എന്ന് പറഞ്ഞായിരുന്നു കമന്റുകള്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







