കൊടിയത്തൂര്‍: തെരുവുനായ് ശല്യം കൊടിയത്തൂരിലും പരിസരങ്ങളിലും രൂക്ഷമാകുന്നതായി പരാതി. കൊടിയത്തൂര്‍ സ്വദേശി എള്ളങ്ങല്‍ ഉസ്മാന്റെ വീട്ടില്‍ വളര്‍ത്തുന്ന 17ലധികം മുയലുകളെയാണ് കഴിഞ്ഞ ദിവസം രാത്രി തെരുവുനായ്ക്കള്‍ ആക്രമിച്ച് കൊന്നത്.
കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട്, തെയ്യത്തുംകടവ്, ചെറുവാടി, കോട്ടമുഴി ചാറുവാടി, പഴമ്ബറമ്ബ് എന്നിവിടങ്ങള്‍ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുമ്പുവല തകര്‍ത്ത് നായ്ക്കൂട്ടം മുയലുകളെ കടിച്ചുകൊന്നത്. ഈ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി വരുന്നതായി നാട്ടുകാര്‍ പറയുന്നു. പ്രദേശങ്ങളിലെ ഇരുപതോളം കോഴികളെയും പൂച്ചകളെയും ഇവ കൊന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അതെ സമയം വയലിന്റെ സമീപത്തുള്ള വാഴത്തോട്ടത്തില്‍ താമസമാക്കിയ നായ്ക്കൂട്ടങ്ങളെ ശല്യം കുറക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








