തിരുവനന്തപുരം: ശക്തായ നീരൊഴുക്കിനെ തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും നാളെ രാവിലെ അഞ്ചുമണിക്ക് അഞ്ചു സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടറുടെ അറിയിപ്പില്‍ വ്യക്തമാകുന്നു.
തിരുവനന്തപുരത്ത് മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി ഒറ്റപ്പെട്ടു. നിലവില്‍ പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും അടച്ചിരിക്കുകയാണ്. നാളെ രാവിലെ ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തിൽ ഡാമിന്റെ വൃഷ്ടിപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








