നിങ്ങൾക്ക് അധ്യാപനത്തിൽ താൽപ്പര്യമുണ്ടെങ്കിൽ, ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി എല്‍ എഡ്) പെട്ടെന്ന് അധ്യാപകനാകാനുള്ള സർക്കാർ അംഗീകൃത അധ്യാപക പരിശീലന കോഴ്‌സാണ്.
50 ശതമാനം മാർക്കോടെ പ്ലസ് ടു ആണ് രണ്ട് വർഷത്തെ ഈ കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത. ഒന്നു മുതൽ ഏഴാം ക്ലാസ് വരെ എൽപി, യുപി വിഭാഗങ്ങളിൽ അധ്യാപകനാകാനുള്ള യോഗ്യത ഡിഎൽഎഡാണ്.
ഡിഎൽ എഡ് അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം, ജനറൽ എന്നീ അഞ്ച് വിഷയങ്ങളിൽ ഡിഎൽ എഡ് കോഴ്‌സ് ലഭ്യമാണ്. 2023 – 25 വര്‍ഷത്തേക്കുള്ള അപേക്ഷ പൊതു വിദ്യാഭ്യസ വകുപ്പ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അവസാന തിയതി ജൂലൈ 20.
യോഗ്യതകള്‍
ഡി എല്‍ എഡ് അറബിക് പഠിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് പ്ലസ് ടു വില്‍ അറബി ഭാഷ പഠിച്ചിരിക്കണം അല്ലെങ്കില്‍ അഫ്‌സല്‍ ഉലമ പ്രിലിമിനറി പാസ്സാകണം, അല്ലെങ്കില്‍ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ നിന്ന് അറബിക് പഠനവും പ്ലസ്ടു വിജയവും ഉണ്ടായിരിക്കണം അല്ലെങ്കില്‍ അറബിക്കില്‍ ഡിഗ്രിയോ പിജി ഉണ്ടായിരിക്കണം.ഗവ. സ്ഥാപനങ്ങള്‍ : ടി ടി ഐ കോട്ടപ്പടി മലപ്പുറം, ടി ടി ഐ കൊല്ലം, ടി ടി ഐ നടക്കാവ് കോഴിക്കോട്.
സംസ്‌കൃതം
പ്ലസ് ടു വില്‍ സംസ്‌കൃതം പഠിക്കുകയോ അല്ലെങ്കില്‍ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ നിന്ന് സംസ്‌കൃതം പഠിക്കുകയും പ്ലസ്ടു വിജയവും ഉണ്ടായിരിക്കണം, അല്ലെങ്കില്‍ സംസ്‌കൃതത്തില്‍ ഡിഗ്രിയോ, പിജിയോ ഉണ്ടായിരിക്കണം. ഗവ. സ്ഥാപനം : ഡയറ്റ് വടകര
ഉറുദു
പ്ലസ് ടു വില്‍ ഉറുദു പഠിച്ചിരിക്കണം, അല്ലെങ്കില്‍ അദീബേ ഫാസില്‍ പ്രിലിമിനറി കോഴ്‌സ് വിജയിച്ചിരിക്കണം, അല്ലങ്കില്‍ ഉറുദുവില്‍ ഡിഗ്രിയോ പി ജിയോ ഉണ്ടായിരിക്കണം.
ഗവ. സ്ഥാപനങ്ങള്‍ : ടി ടി ഐ കോട്ടപ്പടി മലപ്പുറം, ടി ടി ഐ നടക്കാവ് കോഴിക്കോട്
ഹിന്ദി
പ്ലസ് ടു വില്‍ ഹിന്ദി പഠിച്ചിരിക്കണം അല്ലെങ്കില്‍ ഹയര്‍സെക്കൻഡറി വിജയവും ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെയോ കേരള ഹിന്ദി പ്രചാരസഭ യുടെയോ കോഴ്‌സുകള്‍ നേടിയിരിക്കണം. അല്ലെങ്കില്‍ ഹിന്ദിയില്‍ ഡിഗ്രിയോ പി ജിയോ ഉണ്ടായിരിക്കണം. (ഡി എല്‍ എഡ് ഹിന്ദി സ്വാശ്രയ സ്ഥാപനങ്ങളില്‍ ഗവണ്‍മെന്റ് സീറ്റിലേക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ വെബ് സൈറ്റില്‍ പ്രത്യേകം നല്‍കിയ ഫോം പൂരിപ്പിച്ചു അപേക്ഷ നല്‍കിയിരിക്കണം.)
ഗവ.സ്ഥാപനങ്ങള്‍ : ആര്‍ ഐ എല്‍ ടി തിരുവനന്തപുരം, ഹിന്ദി ടീച്ചര്‍ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തൃശൂര്‍.
സ്വാശ്രയ സ്ഥാപനങ്ങള്‍ : മലബാര്‍ ഹിന്ദി പ്രചാര കേന്ദ്രം പുളിക്കല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍, പെര്‍ഫക്റ്റ് ഹിന്ദി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പെരിന്തല്‍മണ്ണ.
അപേക്ഷാ സമര്‍പ്പണം
17 വയസ്സ് പൂര്‍ത്തിയാവുകയും 35 വയസ്സ് അധികമാവാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാ ഫീസ് “0202-01-102-92 മറ്റിനങ്ങളില്‍ നിന്നുള്ള വരവുകള്‍’ എന്ന ശീര്‍ഷകത്തില്‍ പത്ത് രൂപ ഏതെങ്കിലും ട്രഷറിയില്‍ അടക്കേണ്ടതുണ്ട്. ഓഫ് ലൈൻ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോം www.education.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷാ ഫോം “പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം. പിൻ 695014′ എന്ന വിലാസത്തില്‍ ഈ മാസം 20 ന് മുമ്ബായി അയക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവരുടെ ലിസ്റ്റ് www.education.kerala.gov.in
എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നേരിട്ട് സ്ഥാപനത്തില്‍ ചെന്ന് പ്രവേശനം നേടേണ്ടതാണ്. അഡ്മിഷൻ ലഭിച്ചവര്‍ക്ക് 200 രൂപയില്‍ താഴെയാണ് ഫീസിനത്തില്‍ ആകെ ചെലവ് വരികയുള്ളൂ.
അപേക്ഷയോടൊപ്പം എസ് എസ് എല്‍ സി ബുക്കിന്റെയും പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെയും ഫോട്ടോ കോപ്പി സ്വയം സാക്ഷ്യപ്പെടുത്തി അയക്കേണ്ടതാണ്.
ഡി എല്‍ എഡ് ജനറല്‍
ഭാഷാ വിഷയങ്ങളല്ലാത്ത സ്‌കൂള്‍ വിഷയങ്ങളല്ലാം പഠിപ്പിക്കുന്നതിനുള്ള കോഴ്‌സാണ് ഡി എല്‍ എഡ് ജനറല്‍.
50 ശതമാനം മാര്‍ക്കോടെയുള്ള പ്ലസ് ടുവാണ് യോഗ്യത. www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രത്യേക ഫോം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകന് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ അനുവാദമുള്ളൂ.
ഒന്നിലധികം ജില്ലയിലേക്ക് അപേക്ഷിച്ചവരുടെ ഫോം നിരസിക്കും. അതിനാല്‍ അപേക്ഷയോടൊപ്പം മറ്റ് ജില്ലകളില്‍ അപേക്ഷിച്ചിട്ടില്ല എന്ന സത്യപ്രസ്താവന എഴുതി നല്‍കണം. മാര്‍ക്കടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് ജില്ലാ ഉപ ഡയറക്ടറുടെ നോട്ടീസ് ബോര്‍ഡിലും വെബ് സൈറ്റിലും പ്രസിദ്ധീകരിക്കുകയും ശേഷം നിശ്ചിത ദിവസം ഇന്റര്‍വ്യൂ നടത്തുകയും ചെയ്യും. സെലലക്‌ട് ചെയ്യപ്പെട്ടവരുടെ പേരു വിവരങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും.
എയ്ഡഡ് കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ അതത് സ്ഥാപനത്തിലേക്ക് നേരിട്ട് അപേക്ഷ നല്‍കണം.
സ്വാശ്രയ കോളജുകളില്‍ ഗവണ്‍മെന്റ് സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രത്യേക ഫോം www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ജില്ലാ ഉപ ഡയറക്ടര്‍മാര്‍ക്ക് അയക്കേണ്ടതാണ്. സ്വാശ്രയ മാനേജ്‌മെന്റ് സീറ്റിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ സ്ഥാപനമേധാവിക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യേണ്ടതാണ്. 101 സര്‍ക്കാര്‍ / എയ്ഡഡ് സ്ഥാപനങ്ങളും 100 സ്വാശ്രയാസ്ഥാപനങ്ങളും കേരളത്തിലുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








