കാസർകോട്: നെല്ലിക്കുന്നു കെ.എസ്.ഇ.ബി ഡിവിഷനിൽ അസി. എഞ്ചിനീർ ആയിരുന്ന ഭാസ്കരൻ പി.കെ യെ തലശ്ശേരി എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് ടി. മധുസുദനൻ കുറ്റക്കരനല്ലെ ന്ന് കണ്ട് വെറുതെ വിട്ടു.
നെല്ലിക്കുന്ന് കെ.എസ്.ഇ.ബി ഡിവിഷനിൽ 2004 കാലത്ത് OYEC കണക്ഷന് വേണ്ടി പരാതിക്കരനായ വി. പി സുനിൽ കുമാറിൽ നിന്നും 200 രുപാ കൈക്കൂലി പണം വാങ്ങി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കേസിൽ പ്രോസിക്കൂഷൻ സാക്ഷികളായി 10 പേരെ വിസ്തരിക്കുകയും 18 രേഖകൾ ഹാജറാക്കുകയും ചെയ്തു. പ്രതിക്ക് വേണ്ടി അഡ്വ: ഇ.പി ചന്ദ്രശേഖരൻ,അഡ്വ. അനൂപ് കെ ബി എനിവർ ഹാജരായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









