മുക്കം: മത്സ്യം വളർത്തുന്ന കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരൻ മരിച്ചു. ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അബ്ദുല്ല ബസ്സാം (9) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു അപകടം. വീടിന് സമീപത്തെ മത്സ്യക്കുളത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് അബ്ദുല്ല ബസ്സാം അബദ്ധത്തിൽ വീണതെന്നാണ് ലഭിക്കുന്ന വിവരം.
ഉടൻ തന്നെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊറ്റശ്ശേരി ഫിർദൗസ് വീട്ടിൽ മുഹമ്മദ് ഷഫീഖിന്റെയും ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂളിലെ അധ്യാപിക ടി.എം. ഫിദയുടെയും മകനാണ് അബ്ദുല്ല ബസ്സാം. സഹോദരൻ: ഇസ്സഹയാൻ (അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി).
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










