കോടഞ്ചേരി പതങ്കയം പുഴയില്‍ ഒഴുക്കില്‍ പെട്ട കർണാടകയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ രക്ഷിക്കാൻ പുഴയിലേക്ക് ചാടിയ മലയാളിക്കായി തെരച്ചില്‍ ഊർജിതം.
ബെംഗളൂരുവില്‍ നിന്ന് എത്തിയ 11 അംഗ വിനോദസഞ്ചാര സംഘമാണ് അപകടത്തില്‍പ്പെട്ടത്.
പുഴ മുറിച്ചുകടക്കുന്നതിനിടെ മലമുകളില്‍ നിന്നുള്ള ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയും സംഘത്തിലെ മൂന്നുപേർ ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ഒഴുക്കില്‍പ്പെട്ട രണ്ട് കർണാടക സ്വദേശികളെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും, ഇവരെ രക്ഷിക്കാനായി പുഴയിലേക്ക് ചാടിയ വയനാട് സ്വദേശിയായ ഗൈഡ് ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊർജിതമാണെങ്കിലും പ്രതികൂല സാഹചര്യങ്ങള്‍ വില്ലനായിരിക്കുകയാണ്. മുക്കത്ത് നിന്നുള്ള ഫയർഫോഴ്സ് സംഘം കാണാതായ ഗൈഡിനായി തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ പുഴയിലെ ശക്തമായ നീരൊഴുക്കും നേരെ വൈകുന്നതുകൊണ്ടുള്ള വെളിച്ചക്കുറവും തെരച്ചില്‍ ദുഷ്കരമാക്കുന്നു. രക്ഷപ്പെടുത്തിയ കർണാടക സ്വദേശികള്‍ക്ക് നിസ്സാര പരിക്കുകള്‍ മാത്രമാണുള്ളത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










