ലോകാത്ഭുതങ്ങളിലൊന്നും ലോകത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ചരിത്ര നിര്‍മ്മിതിയുമായ ചൈനയുടെ വന്മതിലിന്റെ ഒരുഭാഗം തകര്‍ന്നു. മധ്യ ഷാങ്‌സി പ്രവിശ്യയിലെ നിര്‍മാണത്തൊളികള്‍ 32ാം വന്‍മതിലിനുസമീപം എസ്‌കവേറ്ററുപയോഗിച്ച് കുഴിക്കുന്നതിനിടെയാണ് മതില്‍ പൊളിഞ്ഞത്.
പുരാതന വന്‍മതിലിന്റെ ഒരു അറയിലൂടെ എസ്‌കവേറ്റര്‍ കടന്നുപോകാന്‍ കുറുക്കുവഴിയുണ്ടാക്കിയതാണ് ഭിത്തി തകരാന്‍ കാരണം. സംഭവത്തില്‍ രണ്ട് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു ഓഗസ്റ്റ് 24 നായിരുന്നു സംഭവം. 38 വയസ് പ്രായം വരുന്ന പുരുഷനും 55 വയസുകാരിയായ സ്ത്രീയുമാണ് സംഭവത്തില്‍ അറസ്റ്റിലായത്.
മതിലിന്റെ സാംസ്‌കാരികപൈതൃകത്തിന് തൊഴിലാളികളുടെ പ്രവര്‍ത്തി പോറലുണ്ടാക്കിയെന്ന് പോലീസ് പറഞ്ഞു. ഗുരുതരവും പരിഹരിക്കാനാവാത്ത വിധവുമുള്ള കേടുപാടുകളാണ് ചൈനയുടെ സാംസ്‌കാരിക അടയാളം കൂടിയായ വന്‍മതിലിന് ഉണ്ടായിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









