ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. പുതുതായി രാജ്യത്ത് 3,068 രോഗികളും 793 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,75,293 ഉം രോഗമുക്തരുടെ എണ്ണം 5,45,771 ഉം ആയി. പുതുതായി രണ്ട് മരണങ്ങള് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,892 ആയി.
നിലവില്‍ 20,630 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 134 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.86 ശതമാനവും മരണനിരക്ക് 1.54 ശതമാനവുമാണ്.
പുതുതായി റിയാദില്‍ 842 ഉം ജിദ്ദയില്‍ 677 ഉം മക്കയില്‍ 362 ഉം ഹുഫൂഫില്‍ 109 ഉം മദീനയില്‍ 104 ഉം ദമ്മാമില്‍ 101 ഉം പേര്‍ക്ക് രോഗം ബാധിച്ചു. സൗദി അറേബ്യയില്‍ ഇതുവരെ 5,23,56,070 ഡോസ് കോവിഡ് വാക്സിന് വിതരണം ചെയ്തു. ഇതില്‍ 2,50,97,168 ആദ്യ ഡോസും 2,33,14,131 രണ്ടാം ഡോസും 39,44,771 ബൂസ്റ്റര്‍ ഡോസുമാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







