മിഷിഗണ്‍: മിഷിഗണിലെ വാരനിൽ സ്കൂള്‍ ബസ് ഡ്രൈവര്‍ ബോധം കേട്ട് വീണു . അവസരോചിതമായ ഇടപെടൽ മൂലം ബസ് സുരക്ഷിതമായി നിര്‍ത്തി ഏഴാം ക്ലാസുകാരന്. നിറയെ കുട്ടികളുണ്ടായിരുന്ന സ്കൂള്‍ ബസാണ് ഏഴാം ക്ലാസുകാരന് നിയന്ത്രിച്ച് നിര്‍ത്തിയത്. വലിയൊരു അപകടത്തില്‍ നിന്നാണ് ഡില്ലോണ് റീവീസ് എന്ന ഏഴാ ക്ലാസുകാരന് അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. കാര്‍ട്ടര്‍ മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഡില്ലോണ്. വാഹനം ഓടിക്കുന്നതിനിടയില്‍ ബുദ്ധിമുട്ട് തോന്നിയ സ്കൂള്‍ ബസ് ഡ്രൈവര്‍ എമര്‍ജന്‍സി അലേര്‍ട്ട് നല്കിയ ശേഷം വാഹനം ഒതുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതിനിടയിലാണ് ബോധം കെട്ട് വീഴുന്നത്.
തുടർന്ന് പാര്‍ക്ക് ചെയ്യാന്‍ ഉദ്ദേശിച്ച സ്ഥലത്ത് ഇതോടെ ബസ് നിര്‍ത്താന്‍ പറ്റാതെ വരികയും വാഹനം മുന്നോട്ട് പോവുകയുമായിരുന്നു. നിറയെ വാഹനങ്ങളുള്ള ഇടത്തേക്കായിരുന്നു വാഹനം നീങ്ങിക്കൊണ്ടിരുന്നത്. അഞ്ചാം നിരയില്‍ ഇരിക്കുകയായിരുന്നു ഡില്ലോണ് ചാടിയെഴുന്നേറ്റ് ഡ്രൈവിംഗ് സീറ്റിന് അടുത്തെത്തി സ്റ്റിയറിഗിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇതിന് ശേഷം മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ച് കയറാതെ തന്നെ വാഹനം നടുറോഡില്‍ നിര്‍ത്തുകയായിരുന്നു. ഡില്ലോണ് വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റേയും ബസ് നിര്‍ത്തുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്നിട്ടുണ്ട്.ബസിലെ ക്യാമറയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വാഹനം നിര്‍ത്തിയ ശേഷം ബസിലുണ്ടായിരുന്നവരോട് എമര്‍ജന്‍സി സര്‍വ്വീസിനെ വിളിക്കാനും ഏഴാം ക്ലാസുകാരന് ആവശ്യപ്പെടുന്നുണ്ട്. ബസിലുള്ള മറ്റ് കുട്ടികള്‍ ഭയന്ന് നിലവിളിക്കുന്നതിനിടയിലാണ് 66 പേരായിരുന്നു ബസിലുണ്ടായിരുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









