കോഴിക്കോട്: ഈ വർഷം ഏറ്റവും കൂടുതൽ അവധികൾ ലഭിക്കുന്നത് ഈ മാസമാണ്. പത്ത് ഔദ്യോഗിക അവധി ദിനങ്ങളുണ്ട്.
26ലെ ബാങ്ക് അവധി കൂടി ഉൾപ്പെടുത്തിയാൽ 11 ദിവസമാകും. 6, 12, 13, 15, 20, 26, 27, 28, 29, 30, 31 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത് 6, 13, 20, 27 ഞായറാഴ്ചകളാണ്. 12 രണ്ടാം ശനിയാഴ്ചയും 26 നാലാം ശനിയാഴ്ചയുമാണ്. 15 സ്വാതന്ത്ര്യദിനം.
28 ഒന്നാം ഓണവും അയ്യങ്കാളി ജയന്തിയും. 29നാണ് തിരുവോണം. 30ന് മൂന്നാം ഓണം. 31-ന് നാലാമത്തെ ഓണവും ശ്രീനാരായണഗുരു ജയന്തിയുമാണ്. ബാങ്ക് അവധി ദിനങ്ങള്‍മാത്രം ആറ് എണ്ണമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









