ഡ്രൈവിങ്ങിന് ഇടയില്‍ ഇനി ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫോണില്‍ സംസാരിച്ചാലും ലൈസെന്‍സ് പോകും. വണ്ടി ഓടിക്കുന്നതിന് ഇടയിലെ ഫോണ്‍ ഉപയോഗം മൂലം അപകട നിരക്ക് കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി കടുപ്പിക്കാന്‍ ട്രാഫിക്ക് പൊലീസ് തീരുമാനിച്ചത്.
ഡ്രൈവിങ്ങിന് ഇടയില്‍ ഇതുവരെ ഫോണ്‍ ചെവിയോട് ചേര്‍ത്ത് സംസാരിച്ചാല്‍ മാത്രമേ കേസ് എടുത്തിരിന്നുള്ളൂ. ഇനി ബ്ലൂടൂത്ത് വഴിയാണ് സംസാരിക്കുന്നതെങ്കിലും പിടി വീഴും. ഇങ്ങനെ പിടിക്കപ്പെടുന്ന കേസുകള്‍ തെളിവ്‌സഹിതം ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് ചെയ്യും. അതിനൊപ്പം ലൈസെന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദേശമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









