മയക്കുമരുന്ന് വിൽക്കാൻ ശ്രമിക്കുന്നിനിടെ മൂന്ന് ഏഷ്യക്കാരായ സംഘത്തെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. 45 കിലോയിലധികം ഹെറോയിൻ, ക്രിസ്റ്റൽ മെത്ത് എന്നിവ അവരുടെ കൈവശം നിന്ന് പിടിച്ചെടുത്തു.
സംഘം രാജ്യത്തിന് പുറത്തുനിന്ന് മയക്കുമരുന്ന് കടത്തൽ നടത്തിയെന്നും അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ വിൽക്കാൻ ശ്രമിചെന്നും പോലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.
ആധുനിക ഉപകരണങ്ങളും നൂതന പരിശീലന രീതികളും ഉപയോഗിച്ച് മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ രീതികൾ കൈകാര്യം ചെയ്യാൻ അബുദാബി പോലീസിന്റെ ആന്റി നാർക്കോട്ടിക് ഡിപ്പാർട്ടമെന്റ് എപ്പോഴും തയ്യാറാണെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റഷ്ദി പറഞ്ഞു.
അനധികൃത മയക്കുമരുന്ന് വിൽപ്പനയിലൂടെ രാജ്യത്തെ ലക്ഷ്യമിടുന്ന ക്രിമിനൽ സംഘങ്ങളുടെ പിടിയിൽ നിന്ന് പൊതുജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ സംരക്ഷിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെ അഭിന്ദിക്കുന്നതായി ക്രിമിനൽ സെക്യൂരിറ്റി മേഖലയിലെ ആന്റി നാർക്കോട്ടിക് ഡിപ്പാർട്ടമെന്റ് ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ തഹർ ഗാരിബ് അൽ ധഹേരി ഊന്നിപ്പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









