മണിപ്പൂർ കലാപത്തിനിടെ കിഴക്കൻ ഇംഫാൽ ജില്ലയിൽ ഇറച്ചിക്കടക്ക് തീവെച്ച മൂന്ന് ദ്രുതകർമസേനാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻസ്പെക്ടർ സോംദേവ്ആര്യ, കോൺസ്റ്റബിൾ കുൽദീപ് സിങ്, പ്രദീപ് കുമാർ സിങ് എന്നിവരാണ് അറസ്റ്റിലായത് . ദ്രുതകർമസേനയുടെ 103ാം ബറ്റാലിയൻ അംഗങ്ങഅംഗങ്ങളായ മൂവരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്ന് ആർ.എ.എഫ് അറി യിച്ചു.
മണിപ്പൂരിൽ വീണ്ടും വിവിധയിടങ്ങളിൽ സംഘർമുണ്ടായ സാഹചര്യത്തിലായിരുന്നു ദ്ദ്രുതകർമസേനാംഗങ്ങളുടെ പ്രവൃത്തി. വെള്ളിയാഴ്ച രാത്രി കാറിലെത്തിയ മൂവരും ചേർന്ന് ഇറച്ചിക്കടക്ക് തീകൊളുത്തശേഷം സ്ഥലംവിടുകയുമായിരുന്നു. കോഴിയിറച്ചിയും ബീഫും വിൽക്കുന്ന കടയാണിത് നേരത്തെ, വലിയതോതിലുള്ള തീവെപ്പ് നടന്ന മേഖലയുമാണ്. തീപടർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയും തീ അണയ്ക്കുകയുമായിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങനിന്നാണ് മദ്യലഹരിയിലാണ് ദ്രുതകർമസേനാംഗങ്ങളാണ് തീകൊളുത്തിയതെന്ന് വ്യക്തമായതെന്ന് ഇംഫാഈസ്റ്റ് എസ്.പി ശിവകാന്ത പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









