മലപ്പുറം: എടപ്പാളിൽ വന്‍ നിരോധിത പുകയില വേട്ട. രണ്ട് ലോറികളിലായി ഒന്നരക്കോടി വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. സംഭവത്തിൽ പട്ടാമ്പി ഞാങ്ങാട്ടിരി കുരിപ്പറമ്പില്‍ രമേഷ് (44), വല്ലപ്പുഴ കാളപറമ്പില്‍ അലി (47 ), തിരുവനന്തപുരം നെടുമങ്ങാട് ഇടിഞ്ഞാര്‍, കിഴക്കുംകര ഷമീര്‍ (38) എന്നിവരെ കസ്റ്റഡിയിലെടുത്തു.
ഹാന്‍സ്, കൂള്‍ലിപ്പ്, ശംഭു ഉള്‍പ്പെടെയുള്ള ഒരു കോടിയോളം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളാണ് എക്‌സൈസ് സംഘം പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണിതെന്ന് എക്സൈസ് അറിയിച്ചു.
എടപ്പാള്‍ വട്ടംകുളത്തെ ഗോഡൗണില്‍ പുകയില ഉത്പ്പന്നങ്ങള്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. വട്ടംകുളത്ത് ബിസ്‌ക്കറ്റ് ഗോഡൗണിന്റെ മറവിലാണ് പുകയില കൊണ്ടുവന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







