ന്യൂഡൽഹി: ഇന്ത്യ 75-ാം ദേശീയ കരസേനാ ദിനം ആഘോഷിച്ചു. ചരിത്രത്തിലാദ്യമായി ബംഗളൂരുവിൽ ആണ് ഇത്തവണ ആർമി ഡേ പരേഡ് നടന്നത്. രാജ്യതലസ്ഥാന നഗരിയിൽ പതിവായി നടത്തിയിരുന്ന പരേഡ് ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. 1949ന് ശേഷം ഇതാദ്യമായാണ് ഡൽഹിക്ക് പുറത്ത് പരേഡ് നടക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പരേഡിൽ മുഖ്യാതിഥിയായിരുന്നു.
പാരാട്രൂപ്പേഴ്സിന്റെ സ്കൈ ഡൈവിങും, ഡെയര്‍ഡെവില്‍ ജംപുകളും പരേഡിനോടനുബന്ധിച്ച് നടക്കും. ഏവിയേഷന്‍ കോര്‍പ്സിന്റെ ഹെലികോപ്ടര്‍ അഭ്യാസ പ്രകടവും ഉണ്ടാകും. ഇത്തവണ സൈനിക ദിന ആഘോഷങ്ങള്‍ നടക്കുന്നത് ദക്ഷിണ മേഖല കമാന്‍ഡിന്റെ മേല്‍നോട്ടത്തിലാണ്. പൂനെയിലാണ് ഇതിന്റെ ആസ്ഥാനം.
എല്ലാ വര്‍ഷവും ജനുവരി 15-നാണ് സൈനിക ദിനം ആചരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ സൈനിക മേധാവിയായിരുന്ന കെഎം കാരിയപ്പ ചുമലയേറ്റതിന്റെ ഓര്‍മയക്കാണ് ഈ ദിനം ആഘോഷിക്കുന്നത്. അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ സര് ഫ്രാന്‍സിസ് റോബര്‍ട്ട് റോയ് ബുച്ചറില്‍ നിന്ന് 1949ലാണ് അദ്ദേഹം അധികാരം ഏറ്റെടുത്തത്.
സൈനിക ദിനത്തില്‍, എല്ലാ സൈനികര്‍ക്കും വിമുക്തഭടന്മാര്ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. ഓരോ ഇന്ത്യക്കാരനും നമ്മുടെ സൈന്യത്തില്‍ അഭിമാനിക്കുന്നു. നാം നമ്മുടെ സൈനികരോട് എപ്പോഴും നന്ദിയുള്ളവരായിരിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







