ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ശനിയാഴ്ച നടന്ന സുരക്ഷാ സേനയായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു. ദക്ഷിണ കശ്മീർ ജില്ലയിലെ റാണിപോറ പ്രദേശത്തെ ക്വാരിഗാമിൽ സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അപ്പോൾ സൈന്യം തിരിച്ചടിച്ചു.
തീവ്രവാദികൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









