ഭോപ്പാൽ: കേരളത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപിയും ഹിന്ദു ഐക്യവേദിയും നർക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ചപ്പോൾ മധ്യപ്രദേശിലെ ക്രൈസ്തവ പള്ളികൾ വിശ്വഹിന്ദു പരിഷത്ത് പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഗുജറാത്ത് അതിർത്തിയോട് ചേർന്ന പിന്നോക്ക ജില്ലയായ ജബുവയിലെ ക്രൈസ്തവ ദേവാലയങ്ങള് നിയമവിരുദ്ധമായി നിർമ്മിച്ചവയാണെന്നും 26 -ന് പൊളിച്ചുമാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മധ്യപ്രദേശിലെ പള്ളികൾക്ക് സുരക്ഷയ്ക്കായി രാഷ്ട്രപതി, ഗവർണർ, കളക്ടർ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും കാര്യമായ ഇടപെടൽ ഒന്നും ഉണ്ടായിട്ടില്ല. ജാബുവയില് നാലുശതമാനം മാത്രമുള്ള ക്രൈസ്തവരെ ജില്ലാഅധികൃതര് അവഗണിക്കുകയാണെന്ന് പ്രൊട്ടസ്റ്റന്റ് ശാലോം ചർച്ച് ഓക്സിലറി ബിഷപ് പോള് മുനിയ പറഞ്ഞു. ജില്ലാ ഉദ്യോഗസ്ഥർ ജബുവയിലെ 4% ക്രിസ്ത്യാനികളെ മാത്രം അവഗണിക്കുന്നു. പള്ളി കെട്ടിടങ്ങൾ നിയമവിരുദ്ധമാണെങ്കിൽ, അധികാരികൾ നടപടിയെടുക്കണം. മറ്റ് വിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ കാര്യത്തിലും ഇതേ സമീപനമാണോ പിന്തുടരുന്നതെന്ന് വ്യക്തമാക്കണം, അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളോട് അധികൃതർ “മുന്ധാരണയോടെയുള്ള” സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഭോപ്പാൽ അതിരൂപതയുടെ വക്താവ് ഫാദർ മരിയ സ്റ്റീഫൻ പറഞ്ഞു.
കഴിഞ്ഞയാഴ്ച, പുരോഹിതന്മാർ സർക്കാർ ഓഫീസിൽ ഹാജരാകാനും അവരുടെ മതപരമായ പ്രവർത്തനങ്ങൾ വിശദീകരിക്കാനും ജില്ലാ അധികാരികൾ നിർദ്ദേശിച്ചിരുന്നു. പ്രലോഭനത്താലോ ബലപ്രയോഗത്താലോ അല്ല ക്രൈസ്തവരായതെന്ന് സാക്ഷ്യപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
ബിജെപി സർക്കാർ പുതിയ മതപരിവർത്തന നിരോധന നിയമം പാസാക്കിയതിന് ശേഷം, വിഎച്ച്പി ഉൾപ്പെടെയുള്ള സംഘടനകൾ ന്യൂനപക്ഷങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









