അടുത്തിടെ ബിജെപിയിലേക്ക് പോയെങ്കിലും കോൺഗ്രസും കോൺഗ്രസ് ചിഹ്നവും ജ്യോതിരാദിത്യ സിന്ധ്യയെ വിട്ടു പോയില്ലെന്ന് തെളിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിന്ധ്യയുടെ നാക്കുപിഴ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
കൈപ്പത്തി ചിഹ്നമുള്ള ബട്ടൺ അമർത്തി കോൺഗ്രസ് എന്ന് പറഞ്ഞുവന്നപ്പോഴേക്കും ജ്യോതിരാദിത്യ സിന്ധ്യ അപകടം തിരിച്ചറിഞ്ഞു. ഇതോടെ അദ്ദേഹം സ്വയം തിരുത്തുകയും ചെയ്തു. നവംബർ മൂന്ന് ദാബ്രയിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിക്കിടെയാണ് അബദ്ധം സംഭവിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









