കല്‍പ്പറ്റയില്‍ കായിക അധ്യാപകൻ പോക്സോ കേസില്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ സ്വദേശി ജോണി(50) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയതോടെയാണ് നടപടി.
കൂടുതൽ പരാതികൾ ഉണ്ടോ എന്നറിയാൻ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സ്കൂൾ അധികൃതരിൽ നിന്നും വിവരം തേടും.ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉള്ളതായി കണ്ടെത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








