ന്യൂഡല്‍ഹി: പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി മുതല്‍ പണമിടപാടുകളും നടത്താം. പണമിടപാടുകള്‍ നടത്താന്‍ ആവശ്യമായ യുപിഐ സേവനം ഉപയോഗിക്കാന്‍ വാട്‌സ്ആപ്പിന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. രാജ്യത്തെ 40 കോടി വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കാണ് പുതിയ തീരുമാനം പ്രയോജനം ചെയ്യുക. ആദ്യഘട്ടത്തിൽ 20 മില്യൺ ഉപഭോക്താക്കൾക്കാണ് വാട്‌സ്ആപ്പിന്റെ ഈ സേവനം നൽകാനാവുക.
വാട്‌സ്ആപ്പ് വഴി പണമിടപാട് നടത്തുന്നതിന് ഒരു തരത്തിലുള്ള ഫീസും ഈടാക്കില്ലെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. റിസർവ് ബാങ്കിൻറെ എല്ലാ ചട്ടങ്ങളും പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് വാട്‌സ് ആപ്പിന് അനുമതി ലഭിച്ചത്. ഫെബ്രുവരി 2018 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ വാട്‌സ് ആപ്പ് ഈ സേവനം ലഭ്യമാക്കുന്നുണ്ടായിരുന്നു. ഇനി ബീറ്റാ മോഡിലുള്ള ഉപഭോക്താക്കൾക്ക് സേവനം ലഭ്യമായി തുടങ്ങും.
രണ്ടുവര്‍ഷമായി പേയ്‌മെന്റ് സര്‍വീസ് അനുമതിക്കായി കാത്തിരിക്കുകയായിരുന്നു വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് 160 ബാങ്കുകള്‍ വഴി പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതമായുള്ള പണമിടപാട് നടത്താന്‍ സാധിക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
പത്തു പ്രാദേശിക ഭാഷകളെ സപ്പോര്‍ട്ട് ചെയ്യുന്ന വാട്‌സ്ആപ്പില്‍ പണമിടപാട് സേവനം ലഭ്യമാകുന്നത് വലിയ തോതില്‍ പ്രയോജനം ചെയ്യും. വാട്‌സ്ആപ്പ് പേയ്‌മെന്റ് സര്‍വീസിന് അനുമതി നല്‍കിയ നടപടി സന്തോഷം പകരുന്നതാണെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു. യുപിഐ സേവനം സപ്പോര്‍ട്ട് ചെയ്യുന്ന ഏത് ബാങ്കിന്റെയും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്താന്‍ സാധിക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. എസ്ബിഐ, ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടെ മുന്‍നിര ബാങ്കുകളുടെ അക്കൗണ്ടുടമകള്‍ക്ക് വാട്‌സ്ആപ്പ് പേയ്‌മെന്റ് സര്‍വീസ് പ്രയോജനപ്പെടുത്താന്‍ സാധിക്കും.
ഇന്ത്യയിൽ പ്രതിമാസം യുപിഐ വഴിയുള്ള പണമിടപാട് രണ്ട് ബില്യൺ കടന്നുവെന്ന് കഴിഞ്ഞ ദിവസം എൻപിസിഐ അറിയിച്ചിരുന്നു. വാട്‌സ് ആപ്പിന് യുപിഐ പണമിടപാടിന് അനുമതി നൽകുന്നത് ഡിജിറ്റൽ പേയമെന്റ് രംഗത്ത് പുതിയ ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









