കോഴിക്കോട്: കൊടിയത്തൂരില്‍ മധുവിധു കഴിയും മുമ്ബ് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നത് സംശയത്തിന്റെ പേരില്‍. ചെറുവാടി പഴംപറമ്പില്‍ മുഹ്‌സീന (20) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊടിയത്തൂര്‍ ചെറുവടി പഴംപറമ്പ് നാട്ടിക്കല്ലിങ്ങല്‍ കുട്ടിയാലിയുടെ മകൻ ഷഹീർ (30) അറസ്റ്റിലായി. യുവാവ് കുറ്റം സമ്മതിച്ച് മൊഴി നല്‍കിയിട്ടുണ്ട്.
മലപ്പുറം ഒതായ് സ്വദേശിയായിരുന്നു കൊല്ലപ്പെട്ട മുഹ്സീന. ഇന്നലെ രാവിലെ ഉറക്കത്തിൽ ആയിരുന്നു മുഹ്‌സീനയെ ഭർത്താവ് ഷഹീർ കഴുത്തറുത്തു കൊലപ്പെടുത്തിയത്. ദമ്പതികളുടെ മുറിയിൽ നിന്ന് പുലര്‍ച്ചെ ശബ്ദത്തിൽ ആണ് ബന്ധുക്കൾ ഉണർന്നത്.
വാതിൽ തുറക്കാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും ഷഹീർ വാതിൽ തുറക്കാൻ വിസമ്മതിച്ചു. തുടർന്ന് മാതാപിതാക്കൾ അടുത്ത വീട്ടിലെ ബന്ധുക്കളെ വിളിച്ചു വരുത്തി. അവർ വാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷഹീർ വാതിൽ തുറന്ന് പുറത്തേക്ക് ഓടി. തുടര്‍ന്ന് ബന്ധുക്കള്‍ മുറിയുടെ അകത്തേക്കു കയറി നോക്കുമ്ബോഴാണ് കഴുത്തറുത്ത നിലയില്‍ രക്തത്തില്‍ കുളിച്ചു മുഹ്‌സിനയെ കണ്ടെത്തിയത്. ഉടനെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓടി രക്ഷപ്പെട്ട ഷഹീറിനെ ബന്ധുക്കൾ പിടികൂടി പോലീസിനെ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ മുക്കം പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. താമരശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രതിയുമായി വീട്ടില്‍ തെളിവെടുപ്പ് നടത്തി. കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്. ഇരുവരും തമ്മില്‍ കുടുംബവഴക്ക് പതിവായിരുന്നെന്നും ഷഹീറിനു സംശയ രോഗമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.
ഭാര്യയെ ഷഹീർ സംശയിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ആറു മാസം മുമ്ബായിരുന്നു ഷഹീറിന്റെയും മുഹ്സിലയുടെയും വിവാഹം. മൂന്ന് വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത ഷഹീര്‍ ഒരു വര്‍ഷം മുമ്ബാണ് നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് പെയ്ന്റിംഗ് ജോലിയ്ക്ക് പോവുകയായിരുന്നു. എന്നാല്‍, വിവാഹശേഷം അപൂര്‍വമായേ ജോലിയ്ക്ക് ഇറങ്ങിയിരുന്നുള്ളൂ. തീരാത്ത സംശയത്തില്‍ വീട്ടില്‍ തന്നെ കൂടുകയായിരുന്നു. ഭാര്യ മൊബൈലില്‍ സംസാരിക്കുന്നതു കണ്ടാല്‍ പോലും സംശയമായിരുന്നുവെന്ന് പറയുന്നു.
കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിൽ നിന്ന് യുവതി പഴംപറമ്ബിലെ ഭർത്താവിന്റെ വീട്ടിലെത്തിയത്. നാട്ടിലേക്ക് വരാൻ വൈകിയതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചനകൾ. വിവാഹശേഷം ഷഹീർ അധികം പുറത്തിറങ്ങാറില്ലായിരുന്നുവെന്നും, ഭാര്യയെ കുറിച്ചുള്ള സംശയമാണ് ഇതിനു കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഇളയ മകനായ ഷഹീറിന്റെ താമസം. അഞ്ച് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മുഹസിലയുടെ കബറടക്കം ഒതായി ചൂളാട്ടിപ്പാറ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









