തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് സ്വർണത്തിന് 240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 30 രൂപ കുറഞ്ഞു. 240 രൂപ കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 39,200 രൂപയാണ് ഇന്നത്തെ വിപണി വില. 4900 രൂപയാണ് 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന്റെ വില.
ആഭ്യന്തര വിപണിയിൽ സംഭവിച്ച മാറ്റങ്ങൾ കാരണമാണ് സ്വർണവിലയിൽ ഇടിവുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവ് സംഭവിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4050 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 73 രൂപയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.