മുംബൈ: നടി റിയ ചക്രവർത്തിയുടെയും സഹോദരൻ ഷോയിക് ചക്രബർത്തിയുടെയും ജുഡീഷ്യൽ കസ്റ്റഡി കോടതി 2020 ഒക്ടോബർ 20 വരെ നീട്ടി. നടിയുടെയും സഹോദരന്റെയും ജാമ്യാപേക്ഷ പ്രത്യേക കോടതി നേരത്തെ നിരസിച്ചിരുന്നു.
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ഇരുവരെയും നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിയ ചക്രബർത്തിയുടെ മൊബൈൽ ഫോണിൽ നിന്ന് വീണ്ടെടുത്ത ചില സോഷ്യൽ മീഡിയ ചാറ്റുകൾ പങ്കിട്ടതിന് ശേഷമാണ് എൻസിബി അന്വേഷണം ആരംഭിച്ചത്. നടന്റെ ആത്മഹത്യയ്ക്ക് സഹായിച്ചെന്നാരോപിച്ച് റിയ ചക്രബർത്തിക്കും മറ്റുള്ളവർക്കുമെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) പ്രത്യേകം കേസ് എടുത്ത് അന്വേഷിക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.